തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​ഴാ​ഴ്ച 838 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

Thursday, 22 Oct, 8.45 pm
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 838 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 909 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 9,176 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ജി​ല്ല​യി​ല്‍ അ​ഞ്ചു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി ഹ​രി​ഹ​ര​ന്‍ (56), മു​ട്ട​ട സ്വ​ദേ​ശി കു​ട്ട​പ്പ​ന്‍ (72), വെ​മ്ബാ​യം സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍ (70), മ​രു​തൂ​ര്‍ സ്വ​ദേ​ശി നാ​സ​ര്‍ (56), ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി അ​നി​ല്‍ (47) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 628 പേ​ര്‍​ക്കു സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.