ദളിതര്‍ മുന്നിട്ടിറങ്ങണം ഡോ. മീര വേലായുധന്‍

Wednesday, 10 Oct, 2.17 am

കൊച്ചി
അയ്യപ്പനും ശബരിമലയ്ക്കും ചുറ്റും വ്യാജമായി നെയ്തെടുക്കുന്ന ഉയര്‍ന്ന ജാതിക്കാരുടെ ബ്രാഹ്മണിക വ്യാഖ്യാനത്തിനെതിരെ ദളിത്‌ ശബ്ദങ്ങള്‍ മുന്നോട്ടുവരേണ്ടത് അടിയന്തര ആവശ്യമാണെന്ന് ഡോ.മീര വേലായുധന്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഈ വിഷയം മറയാക്കി അവരുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള എതിര്‍പ്പിന്റെ കേന്ദ്രം ജാതിതന്നെയാണ്. ശുദ്ധി, അശുദ്ധി, ലിംഗം എന്നിവയുടെ പേരിലുള്ള മാറ്റിനിര്‍ത്തല്‍ ജാതിവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. അതുകൊണ്ട് 'ഹിന്ദു യോജിപ്പി'നായുള്ള ഈ ശ്രമത്തിനെതിരായ യഥാര്‍ഥ എതിര്‍പ്പ് ദളിത്‌ ശക്തികളില്‍ നിന്നാണ് ഉണ്ടാകേണ്ടത്.