കൊവിഡ് 19: ശാസ്ത്രീയ വിവരങ്ങള്‍ നല്‍കാന്‍ 'വിലോകന' സെര്‍ച്ച്‌ എന്‍ജിന്‍

Thursday, 23 Apr, 12.56 pm

തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയുടെ ശാസ്ത്രീയ വിവരങ്ങളും പഠനങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ) www.vilokana.in എന്ന സെര്‍ച്ച്‌ എന്‍ജിന്‍ വികസിപ്പിച്ചു.

കണ്ടെത്തുക എന്നര്‍ഥം വരുന്ന സംസ്‌കൃത പദമാണ് ഈ നിര്‍മ്മിതബുദ്ധി (എഐ) അധിഷ്ഠിത സെമാന്റിക് സെര്‍ച്ച്‌ എന്‍ജിന് പേരായി നല്‍കിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് ന്യൂറോമോര്‍ഫിക് സിസ്റ്റംസ് (ന്യൂറോ എജിഐ) പ്രൊഫസര്‍ ഡോ. എ.പി ജെയിംസിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ ശാസ്ത്രീയ ദൗത്യങ്ങളുടെ ഭാഗമായാണ് ഐഐഐടിഎം-കെ സെര്‍ച്ച്‌ എന്‍ജിന് രൂപം നല്‍കിയത്.