എം.ജി റോഡില്‍ ലോറികളുടെ അനധികൃത പാര്‍ക്കിംഗ്

Thursday, 22 Oct, 8.50 pm

കോട്ടയം : കോടിമത എം.ജി റോഡില്‍ ലോറികള്‍ അടക്കമുള്ള ചരക്ക് വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് അപകടഭീതി ഉയര്‍ത്തുന്നു. ലക്കും ലഗാനുമില്ലാതെ വലിയ ചരക്ക് ലോറികളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. ഒരു സ്വകാര്യ കമ്ബനിയുടെ ഏഴു ലോറികള്‍ കൊവിഡ് കാലത്തിന് മുന്‍പ് തന്നെ ഇവിടെ പാര്‍ക്ക് ചെയ്‌തിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കാറുകളും മറ്റു വാഹനങ്ങളുമായി എത്തുന്ന ലോറികള്‍ ഇവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്. ബൈക്ക് യാത്രക്കാര്‍ക്കാണ്‌ഇത് കൂടുതല്‍ ദുരിതം. ലോറിയ്‌ക്കടിയില്‍ നായ്‌ക്കള്‍ കയറിക്കിടക്കുകയാണ്.

മോഷണവും നിത്യസംഭവം

വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഇവിടം ഇരുട്ടാണ്.