കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു; ഒരു കോടി രൂപയില്‍ കൂടുതല്‍ ചെലവ് വരുമെന്ന് കണക്കുകൂട്ടല്‍

Thursday, 22 Oct, 8.46 pm
കരിപ്പൂര്‍: ( 22.10.2020) കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനം അപകട സ്ഥലത്തുനിന്നും നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചെന്നൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം ഇതിനായി കരിപ്പൂരിലെത്തി.

ഇതിനായി ക്രെയിനുകളും ട്രെയ്ലറുകളും കരിപ്പൂരിലെ അപകട സ്ഥലത്തെത്തി. രാമനാട്ടുകരയിലെ ഗ്രാന്റ് എന്റര്‍പ്രൈസസ് ഉടമ പി എ സലീമാണ് വിമാനം അപകട സ്ഥലത്തുനിന്ന് സുരക്ഷിതമായി മറ്റൊരിടത്തേക്ക് ക്രെയിന്‍ ഉപയോഗിച്ച്‌ മാറ്റാനുള്ള കരാര്‍ എടുത്തിരിക്കുന്നത്.

ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ റണ്‍വേയില്‍ നിന്ന് തെന്നിവീണ് അപകടത്തില്‍പ്പെട്ട് മൂന്നായി പിളര്‍ന്നത്.