ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജ്: ബി.ടെക് പ്രവേശന സമയക്രമം പ്രസിദ്ധീകരിച്ചു

Thursday, 22 Oct, 8.46 pm

തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ 2020-21 ബി.ടെക്ക് അഡ്മിഷന്‍ സമയക്രമം പ്രസിദ്ധീകരിച്ചു.

27ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സിവില്‍ എന്‍ജിനിയറിങ് ബ്രാഞ്ചിലും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4.30 വരെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചിലും 28ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബ്രാഞ്ചിലും 30ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചിലും 31ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചിലും പ്രവേശനം നടക്കും.