സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സര്‍ക്കാര്‍ ഇടപ്പെടണം : ഫ്രറ്റേണിറ്റി മൂവ്മെന്റ്

Thursday, 22 Oct, 8.49 pm

വേങ്ങര : ഹഥ്റാസിലേക്കുള്ള യാത്രാമദ്ധ്യേ യു.പി പോലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചമത്തി ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച്‌ സിദ്ധീഖ് കാപ്പന്‍്റെ നാടായ വേങ്ങര ടൗണില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ സമരം നടത്തി.

ഫ്രറ്റേണിറ്റി സംസ്ഥാന കമ്മറ്റിയംഗം ജംഷീല്‍ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വേങ്ങര പത്രപ്രവര്‍ത്തക യൂണിയന്‍ ജോയിന്റ് സെക്രട്ടറി എം.കമറുദ്ദീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.