അക്ഷയയുടെ മരണം ചൊവ്വാഴ്ച; കായംകുളം കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചത് കോവിഡ് പരിശോധനാ ഫലം വരാന്‍ വേണ്ടി; രണ്ടുദിവസത്തിന് ശേഷം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; 21 കാരിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച ഇങ്ങനെ

Thursday, 22 Oct, 8.52 pm

ആലപ്പുഴ: കായംകുളത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍. കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആര്‍ മധുവിന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്തു.

പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്നോടിയായുള്ള കോവിഡ് പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം കൊണ്ടാണ് കായംകുളം പെരിങ്ങാല സ്വദേശിനി അക്ഷയയുടെ മൃതദേഹം കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്.