കൊച്ചി: ആലുവ റെയില്‍വെ സ്റ്റേഷന് (Aluva Railway Station) സമീപം ഇന്നലെ രാത്രി 10.26 ന് ചരക്കുമായി വന്ന ട്രെയിനാണ് പാളം തെറ്റിയത് (Goods Train Derailed). യെരഗുന്റലയില്‍ (ഗുണ്ടക്കല്‍ ഡിവിഷന്, ആന്ധ്രാ) നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിന്‍ ആലുവ ഗുഡ്സ് ഷെഡിലേക്ക് പാളം മാറുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.