മഹാരാഷ്ട്രയില്‍ ഇന്ന് 7,539പേര്‍ക്ക് കോവിഡ്; 198 മരണം

Thursday, 22 Oct, 8.53 pm

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്ന് 7,539പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 198പേര്‍ മരിച്ചു. 16,177പേര്‍ രോഗമുക്തരായി.

16,25,197പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 42,831പേര്‍ മരിച്ചു. 14,31,856പേര്‍ രോഗമുക്തരായി. 1,50,011പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, കേരളത്തില്‍ ഇന്ന് 7,482 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 23പേരാണ് ഇന്ന് മരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7,593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി ഇതോടെ 93,291 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 2,74,675 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.