സിദ്ധ, യുനാനി പിജി കോഴ്‌സ് സെന്‍ട്രല്‍ നോമിനേഷന്‍: 26 വരെ അപേക്ഷിക്കാം

Thursday, 22 Oct, 8.45 pm

തമിഴ്‌നാട്ടിലെ പാളയംകോട്ടയിലുള്ള സര്‍ക്കാര്‍ സിദ്ധ കോളേജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദരാബാദിലെ സര്‍ക്കാര്‍ നിസ്സാമിയ റ്റിബ്ബി കോളേജ്, ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ എന്നിവിടങ്ങളിലെ എം.ഡി യുനാനി കോഴ്‌സിലേക്കും നിലവില്‍ പി.ജി കോഴ്‌സുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, മറ്റ് രേഖകള്‍ ഉള്‍പ്പെടെയുള്ള അപേക്ഷ ഇ-മെയില്‍ വഴിയോ നേരിട്ടോ തപാല്‍ മുഖേനയോ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ 26നകം ലഭിക്കണം.