ആര്‍ആര്‍ആറിലെ ഭീമിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് അഞ്ച് ഭാഷകളില്‍ ശബ്ദം നല്‍കി രാം ചരണ്‍

Thursday, 22 Oct, 8.45 pm

ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് അഞ്ച് ഭാഷകളില്‍ ശബ്ദം നല്‍കി രാം ചരണ്‍. 'ഭീം' എന്ന കഥാപാത്രത്തിന്റെ വീഡിയോയ്ക്കാണ് രാം ചരണ്‍ ശബ്ദം നല്‍കിയിരിക്കുന്നത്.

തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍ടിആറിന് പുറമേ മറ്റൊരു കേന്ദ്ര കഥാപാത്രത്തെയും രാം ചരണ്‍ അവതരിപ്പിക്കുന്നുണ്ട്.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥ പറയുന്ന ചിത്രത്തില്‍ അല്ലൂരി സീതാരാമ രാജുവായാണ് രാം ചരണ്‍ വേഷമിടുന്നത്.